എയർ ഇന്ത്യയും ബിപിസിഎല്ലും അടുത്ത മാർച്ചോടെ വിൽക്കും

Posted on: November 17, 2019

ന്യൂഡൽഹി : എയർ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത മാർച്ചോടെ വിൽക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷം ഓഹരിവില്പന വഴി ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് വില്പന.

എയർ ഇന്ത്യയിൽ വിദേശ നിക്ഷേപകർ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് നിർമലാ സീതാരാമൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. എയർ ഇന്ത്യയ്ക്ക് 56,000 കോടി രൂപയുടെ കടബാധ്യതകളുണ്ട്. എന്നാൽ ഭാരത് പെട്രോളിയം ലാഭത്തിലുമാണ്.