കെ ടി ചാണ്ടി സ്മാരക പ്രഭാഷണം

Posted on: January 24, 2015

KMA-K-T-Chandy-Lecture-2015

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് കെ ടി ചാണ്ടി സ്മാരക പ്രഭാഷണം നടന്നു. ബിസിനസിൽ ജനങ്ങളുടെ പ്രസക്തി എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. പെപ്‌സി കോ ഇന്ത്യ ഹോൾഡിംഗ്‌സ് ചെയർമാനും സി ഇ ഒയുമായ ഡി.ശിവകുമാർ പ്രഭാഷണം നടത്തി. ജനവിശ്വാസം ആർജിച്ചാലെ ഏതൊരു സ്ഥാപനത്തിനും വളർച്ച നേടാനാവു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിനസിലെ എല്ലാ തീരുമാനങ്ങൾക്കും ജനപക്ഷത്ത് നിന്നുള്ള മാനം വേണം. ഇതിനായി കമ്പനിയുടെ തലപ്പത്തുള്ളവർ കൂടുതൽ ആശയവിനിമയം നടത്തുകയും മനുഷ്യ വിഭവശേഷി വർധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. രാജ്‌മോഹൻ നായർ, കെ എം എ പ്രസിഡന്റ് കെ.പ്രേംചന്ദ്, ഓണററി സെക്രട്ടറി വിവേക് കൃഷ്ണ ഗോവിന്ദ്, സുനിൽ കെ സക്കറിയ എന്നിവർ സംബന്ധിച്ചു.