അപ്പോളോ ടയേഴ്‌സിന് ശ്രീലങ്കയിൽ ബ്രാൻഡഡ് റീട്ടെയ്ൽ ഔട്ട്‌ലെറ്റ്

Posted on: October 15, 2013

Apollo-Zone,-Sri-Lankaഅപ്പോളോ ടയേഴ്‌സ് കൊളംമ്പോയിൽ ബ്രാൻഡഡ് റീട്ടെയ്ൽ ഔട്ട്‌ലെറ്റ് – അപ്പോളോ സോൺ തുറന്നു. ഐഡിയൽ വീൽസ് ആൻഡ് ടയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഗലേ റോഡിൽ ശ്രീലങ്കയിൽ ആദ്യത്തെ അപ്പോളോ സോൺ ആരംഭിച്ചിട്ടുള്ളത്. 2011 ജൂൺ മുതലാണ് പാസഞ്ചർ വാഹനങ്ങൾക്കും വാണിജ്യവാഹനങ്ങൾക്കുമുള്ള അപ്പോളോ ടയറുകൾ ശ്രീലങ്കയിൽ വില്പന തുടങ്ങിയത്.