മലബാർ ഗോൾഡ് ദുബായ് എക്‌സ്‌പോയിൽ ലോക ശ്രദ്ധ നേടി

Posted on: October 6, 2021

ദുബായ് : ദുബായില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2020ല്‍ രാജ്യത്തിന് അഭിമാനമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖലകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് രാജ്യത്തിന്റെ ആഭരണനിര്‍മ്മാണ മേഖലയിലെ മഹത്തരമായ സാസ്‌കാരിക പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുകയാണ് എക്‌സ്‌പോയില്‍.

വേള്‍ഡ് എക്‌സ്‌പോ 2020 ലെ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന കേന്ദ്‌വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയല്‍ ഇന്ത്യയുടെ ഹാന്‍ഡ് കാറ്റഡ് ജ്വല്ലറി നിര്‍മാണ മേഖലയിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

ഇന്ത്യയെപ്പോലെ സാംസ്‌കാരിക വൈവിധ്യമുള്ള ഒരുരാജ്യത്തിന്റെ തനതായ പാരമ്പര്യവും കരകൗശല മികവും ലോകത്തിന് മുന്നില്‍ എത്തി ക്കുന്ന തില്‍ മലബാര്‍ ഗോള്‍ഡ് വഹിക്കുന്നപങ്കിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. മെയ്ക് ഇന്‍ ഇന്ത്യ മാര്‍ക്കറ്റ് ടു ദി വേള്‍ഡ് എന്ന ആശയത്തിലൂന്നി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാനും കൂടിക്കാഴ്ച നടത്തി.

ദുബായ് എക്‌സ്‌പോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍ മാന്‍ എം.പി അഹമ്മദ് പറഞ്ഞു.