അറബ് ഹെൽത്ത് കോൺഗ്രസിൽ അസ്റ്റർ ഡി.എം അപ്രന്റൈസ് പദ്ധതി

Posted on: January 22, 2015

ASTER-DM-Healthcar-stall-biദുബൈ : അറബ് ഹെൽത്ത് കോൺഗ്രസ് ആൻഡ് എക്‌സിബിഷൻ 2015-ൽ തൊഴിൽ പരിശീലന പദ്ധതി സംഘടിപ്പിക്കുമെന്ന് അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ പ്രഖ്യാപിച്ചു. അറബ് ഹെൽത്തുമായി സഹകരിച്ച്, അസ്റ്റർ ഡി.എം അപ്രന്റൈസ് എന്ന പേരിലുള്ള നാലുദിന പദ്ധതി ഹെൽത്ത്‌കെയർ പ്രഫഷണലുകൾക്ക് വിജ്ഞാനം വർധിപ്പിക്കാനും മേഖലയിൽ അനുദിനം വളരുന്ന ആരോഗ്യരക്ഷാ വ്യവസായത്തിന്റെ ഭാഗമാകാനുമുള്ള അവസരമൊരുക്കും.

അറബ് ഹെൽത്ത് കോൺഗ്രസ് 40-ാം എഡിഷന്റെ പ്ലാറ്റിനം സ്‌പോൺസർ ആണ് അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ. ജനുവരി 26 മുതൽ 29 വരെ ദുബൈ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന കോൺഗ്രസിൽ ലോകമെങ്ങുംനിന്നായി 4,000-ലധികം എക്‌സിബിറ്റർമാർ പങ്കെടുക്കും.

അസ്റ്റർ ഡി.എം അപ്രന്റൈസ് പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അടക്കമുള്ള അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഉന്നത മാനേജ്‌മെന്റിനു കീഴിൽ ആറുമാസം പരിശീലനം നേടാനുള്ള അവസരമുണ്ടാകും. പരിശീലനം പൂർത്തിയാക്കുന്ന മുറക്ക് യോഗ്യരായവർക്ക് അസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിൽ ജോലിയും നൽകും.