ഓണം ഓഫറുകളുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്

Posted on: August 11, 2021

കൊച്ചി : ഓണത്തോടനുബന്ധിച്ച് വിവിധ ഓഫറുകളുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍പോള്‍ പിട്ടാപ്പിള്ളില്‍ ഓണം ഓഫറുകളുടെയും നവീകരച്ച ഇടപ്പള്ളി ഷോറൂമിന്റയും ഉദ്ഘാടനം നിര്‍വഹിച്ചു.

ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, കിരണ്‍ വര്‍ഗീസ്, എ.ജെ. തങ്കച്ചന്‍, ഫാ. ഷിനു കോനൂപറമ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉത്പന്നങ്ങള്‍ക്ക് സ്‌പെഷ്യല്‍ പ്രൈസ്, കോംബോ ഓഫര്‍, ക്യാഷ് ബാക്ക് ഓഫര്‍, ഫിനാന്‍സ് ഓഫറുകള്‍ തുടങ്ങി നിരവധി ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1,000 രൂപയുടെ സ്‌പെഷ്യല്‍ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നു. ‘ഡാറ്റ വ്യാപാര ഉത്സവി’ലൂടെ എല്ലാ കസ്റ്റമേഴ്‌സിനും സാച്ച് കാര്‍ഡ്, എസ്.എം.എസ്. കോണ്ടസ്റ്റ്, ഡെയ്‌ലി ലക്കി ഡോ എന്നിവയിലൂടെ കാറുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും ഉണ്ട്. ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പഴയ ഗൃഹോപകരണങ്ങള്‍ ഏതും എക്‌സ്‌ചേഞിലൂടെ മാറ്റി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് പിട്ടാപ്പിള്ളില്‍ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ അറിയിച്ചു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 50-ാമത് ഷോറൂം വ്യാഴാഴ്ച പട്ടാമ്പിയില്‍ പ്രവര്‍ത്ത നം ആരംഭിക്കും.