പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ഷോറൂം നിലമ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted on: November 11, 2023

കൊച്ചി : പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ഷോറൂം നിലമ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പെഴ്‌സണ്‍ അരുണിമ ജയകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.എ. ബഷീര്‍, പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്റ്റര്‍മാരായ കിരണ്‍ വര്‍ഗീസ്, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിലമ്പൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് വികാരി ഫാദര്‍ ജെയ്‌സണ്‍ കുഴികണ്ടത്തില്‍ ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇപ്പോള്‍ പിട്ടാപ്പിള്ളിയുടെ ഏതു ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കും ഓഫറുകളിലൂടെ 7000 കസ്റ്റമേഴ്‌സിനു നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ നല്‍കും. ഉല്‍പ്പന്നങ്ങള്‍ക്ക് സ്‌പെഷ്യല്‍ പ്രൈസ്, കോമ്പോ ഓഫേഴ്‌സ്, ക്യാഷ് ബാക്ക് ഓഫര്‍, ഫിനാന്‍സ് ഓഫറുകള്‍ എന്നിവയും പിട്ടാപ്പിള്ളില്‍ ലഭ്യമാണ്. ഫിനാന്‍സ് പര്‍ച്ചേഴ്‌സുകള്‍ക്ക് 1000 രൂപ വരെയുള്ള ക്യാഷ്ബാക്ക് കൂപ്പണുകളും ലഭിക്കും.

സാമൂഹ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു നിരവധി അവാര്‍ഡുകളും പിട്ടാപ്പിള്ളില്‍ ഗ്രൂപ്പിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 34 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്നപിട്ടാപ്പിള്ളില്‍ ഗ്രൂപ്പിന് 72 ഷോറൂമുകളാണു കേരളത്തില്‍ ഉള്ളത്.