പിട്ടാപ്പിള്ളില്‍ ‘സമ്മാന മാരത്തണ്‍ ഓണം ഓഫറുകള്‍ ഏതാനും ദിവസങ്ങള്‍ കൂടി തുടരും

Posted on: September 23, 2022

കൊച്ചി : പിട്ടാപ്പിള്ളില്‍ 60% വരെ വിലക്കുറവുമായി സമ്മാന മാരത്തണ്‍ ഓഫറുകള്‍ ഏതാനും ദിവസങ്ങള്‍ കൂടി തുടരും. പിട്ടാപ്പിള്ളിയില്‍ നിന്നു പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബില്‍ നമ്പറും ഫോണ്‍ നമ്പറും നല്‍കിയാല്‍ ഉടന്‍ തന്നെ എന്താണ് സമ്മാനമെന്ന് ഫോണിലൂടെ തന്നെ അറിയാന്‍ കഴിയും. പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ലഭിക്കത്തക്ക രീതിയിലാണ് സമ്മാന മാരത്തണ്‍ വിഭാവനം ചെയ്തിരിക്കുന്നത്.

സാധാരണ ഫ്രിഡ്ജിന്റെ വിലയ്ക്ക് ഡ്‌സൈഡ് 500 ലിറ്റര്‍ റഫ്രിജറേറ്റര്‍ സ്വന്തമാക്കാം. എസികള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യം മിക്‌സര്‍ ഗ്രൈന്‍ണ്ടര്‍ 1,499 രൂപ മുതല്‍ തുടങ്ങുന്നു. വാഷിങ് മെഷീനുകള്‍ക്ക് 10,000 രൂപ ഡിസ്‌കൗണ്ടും ലഭ്യമാണ്. എല്‍ജിഗോദറേജ്, ബ്ലൂ സ്റ്റാര്‍, പാനസോണിക്, സാംസംഗ്, ഡെയ്കിന്‍, ഹിറ്റാച്ചി, ഫോര്‍ബ്‌സ്, കാരിയര്‍, കെല്‍വിനേറ്റര്‍, വേള്‍പൂള്‍, ബോഷ് തുടങ്ങി എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും ആധുനിക രീതിയിലുള്ള വൈദ്യുതി ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌വൈഫൈ, ഇന്‍വെര്‍ട്ടര്‍, എസികള്‍ 25,000 രൂപ മുതല്‍ എല്ലാ നികുതികളുമുള്‍പ്പടെ ലഭ്യമാണ്.2,000 രൂപ മാസ തവണ വ്യവസ്ഥയില്‍ ലഭ്യമാക്കാനും അവസരം കൂടാതെ കുളര്‍, ഫാന്‍ എന്നിവയ്ക്ക് 30 ശതമാനം വരെയും ഗൃഹോപകരണങ്ങള്‍ക്കു 60 ശതമാനം വരെയും വിലക്കുറവും ലഭ്യമാണ്.

പിട്ടാപ്പിള്ളില്‍ എസ്ബിഐയുമായി ചേര്‍ന്ന് എല്ലാ കമേഴ്‌സിനും ക്യാഷ്ബാക്ക് ഓഫറുകള്‍, ഗിഫ്റ്റ് കൂപ്പണുകള്‍, ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ സ്‌കീമുകള്‍, സാധാരണ ഓഫറുകള്‍ക്ക് പുറമെ അഡിഷണല്‍ ഡിസ്‌കൗണ്ട്‌സും ഒരുക്കിയിട്ടുണ്ട്. വിവൊ, ഒപ്പൊ, സാംസംഗ്, സിയോമി, റിയല്‍മി തുടങ്ങിയ മൊബൈല്‍ ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവും ഇഎംഐ സൗകര്യവുമുണ്ട്. എല്ലാ ഉപകരണങ്ങള്‍ക്കും അധിക വാറണ്ടി സൗകര്യവുംഫിനാന്‍സ് ഓഫറുകളും ലഭ്യമാണ്. ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവും പഴയഹോപകരണങ്ങള്‍ ഏതും എക്‌സ്‌ചേഞ്ചലൂടെമാറ്റി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.