ഹഷ് പപ്പീസ് ഫ്‌ലാഗ്ഷിപ്പ് സ്റ്റോർ ദുബായ് മാളിൽ

Posted on: January 21, 2015

Hush-Puppies-Store-big

ദുബൈ : ഹഷ് പപ്പീസ് ഫ്‌ലാഗ്ഷിപ്പ് സ്റ്റോർ ദുബായ് മാളിൽ തുറന്നു. ജവേദ് ബിസിനസ് ഗ്രൂപ്പാണ് യുഎഇയിൽ ഹഷ് പപ്പീസിന്റെ വിതരണക്കാർ. ഹഷ് പപ്പീസ് വൈസ് പ്രസിഡന്റ് റോബ് ഗ്രിഫ്ത്ത്‌സും ജവേദ് ബിസിനസ് ഗ്രൂപ്പ് ജനറൽ മാനേജർ (ഫാഷൻ ആൻഡ് ഫുട്‌വെയർ ഡിവിഷൻ) ഇംത്യാസ് ഖാനും ചേർന്ന് സ്റ്റോർ ഉദ്ഘാടനം ചെയ്തു.

ഹഷ് പപ്പീസിന്റെ ഏറ്റവും പുതിയ ഉത്പന്നശ്രേണിയാണ് ദുബായ് മാളിൽ ഒരുക്കിയിട്ടുള്ളതെന്ന് റോബ് ഗ്രിഫ്ത്ത് വ്യക്തമാക്കി. ദുബായ് മാളിൽ ഹഷ് പപ്പീസിന്റെ സാന്നിധ്യം വളർച്ചയ്ക്ക് സഹായകമാകുമെന്ന് ഇംത്യാസ് ഖാൻ പറഞ്ഞു.