ടാറ്റാ കാറുകളുടെ വില അടുത്തയാഴ്ച മുതല്‍ വര്‍ധിക്കും

Posted on: July 29, 2021

മുംബൈ : ടാറ്റാ കാറുകളുടെ വില അടുത്തയാഴ്ച മുതല്‍ വര്‍ധിക്കും. ടിയാഗോ, നെക്‌സണ്‍, ഹാരിയര്‍, സഫാരി മോഡലുകളില്‍ എല്ലാ വേരിയന്റിനും വില വര്‍ധിപ്പിക്കുമെന്ന് യാത്രാവാഹനവിഭാഗം പ്രസിഡന്റ് ശൈലേഷ്ചന്ദ്ര വ്യക്തമാക്കി.

ഓരോ മോഡലുകള്‍ക്കും എത്ര രൂപയാണ് വര്‍ധിപ്പിക്കുകയെന്നത് പരിശോധിച്ചുവരുകയാണെന്നും എക്‌സ് ഷോറൂം വിലയില്‍ മൂന്നുശതമാനം വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Tata Motors |