ടിസിഎസിനു 4633 കോടി ലാഭം

Posted on: October 15, 2013

TCS-CEOഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് വേർ കയറ്റുമതിക്കാരായ ടിസിഎസിനു രണ്ടാം ക്വാർട്ടറിൽ 4633 കോടി നികുതിക്കു ശേഷമുള്ള ലാഭം. അറ്റാദായത്തിൽ മുൻവർഷം ഇതേകാലയളവിനേക്കാൾ 35 ശതമാനം വളർച്ചകൈവരിച്ചു. മൊത്തവരുമാനം 15,620.75 കോടിയിൽ നിന്ന് 34.29 ശതമാനം വർധിച്ച് 20,977.24 കോടിയായി.

സെപ്റ്റംബർ 30-ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ മൂന്ന് വൻകിട ഇടപാടുകാരെ ലഭിച്ചു. 7664 ജീവനക്കാർ പുതുതായി ജോലിക്കു ചേർന്നു. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 2,85,250 ആയി. ഓപറേറ്റിംഗ് മാർജിൻ 30.1 ശതമാനം.