വനിതകള്‍ക്കുള്ള ഡെലിവറി സ്റ്റേഷനുകളുമായി ആമസോണ്‍

Posted on: July 9, 2021

കൊച്ചി: തൊഴിലവസരങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള പരിപാടികളുടെ ഭാഗമായി ആമസോണ്‍ ഇന്ത്യ, സംസ്ഥാനത്ത് വനിതകള്‍ മാത്രമുള്ള ഡെലിവറി സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ആറന്മുളയിലും കൊടുങ്ങല്ലൂരിലും വനിതകള്‍ മാത്രമുള്ള രണ്ട് ഡെലിവറി സ്റ്റേഷനുകള്‍ ആരംഭിച്ചു.

ഡെലി വറി സര്‍വീസ് പാര്‍ട്ണര്‍മാര്‍ (ഡിഎസ്പി) നടത്തുന്ന ഈ സ്റ്റേഷനുകളില്‍ 50-ലേറെ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ആമസോണ്‍ ഇന്ത്യാ ലാസ്റ്റ് മൈല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പ്രകാശ്‌റോച്ച് ലാനി പറഞ്ഞു.

 

TAGS: Amazon |