ട്വിറ്റർ ഇന്ത്യൻ സ്റ്റാർട്ടപ്പ് – സിപ്ഡയലിനെ ഏറ്റെടുത്തു

Posted on: January 20, 2015

Twitter-big

ബംഗലുരു ആസ്ഥാനമായുള്ള മൊബൈൽഫോൺ മാർക്കറ്റിംഗ് സ്റ്റാർട്ടപ്പായ സിപ്ഡയലിനെ ട്വിറ്റർ ഏറ്റെടുത്തു. 30-40 മില്യൺ ഡോളറിൻേതാണ് ഇടപാട്. ഐബിഎം, കെഎഫ്‌സി, പ്രോക്ടർ & ഗാംബിൾ തുടങ്ങിയവരാണ് സിപ്ഡയലിന്റെ ഇടപാടുകാർ.

സിപ്ഡയൽ ഏറ്റെടുക്കൽ ഇന്ത്യയിലേക്കുള്ള തങ്ങളുടെ നിക്ഷേപം വർധിക്കാൻ ഇടയാക്കുമെന്ന് യുഎസ് മൈക്രോ ബ്ലോഗിംഗ് കമ്പനിയായ ട്വിറ്റർ വ്യക്തമാക്കി. കഴിഞ്ഞവർഷം ഫേസ് ബുക്ക് ലിറ്റിൽ ഐ ലാബ്‌സിനെയും യാഹു ബുക്ക്പാഡിനെയും ഏറ്റെടുത്തിരുന്നു.