അന്തരാഷ് ട്ര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി

Posted on: July 3, 2021

ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി. ചരക്കുവിമാനസര്‍വീസ് തുടരും.

രാജ്യത്ത് കോവിഡിന്റ ഒന്നാംതരംഗം ഉണ്ടായപ്പോള്‍ 2020 മാര്‍ച്ച് 23-നാണ് വിദേശരാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയത്. അതിനുശേഷം വന്ദേ ഭാരത് മിഷന്റ ഭാഗമായി വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസുകള്‍ നടത്തി.

പിന്നീട് വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി ധാരണയുണ്ടാക്കി ‘എയര്‍ ബബ്ള്‍’ സര്‍വീസും ആരംഭിച്ചു. ഇതുതുടരുമെന്ന് വ്യാമയാന മന്ത്രാലയംഅറിയിച്ചു.

TAGS: Air India |