15
Wednesday
May 2024
May 2024
ഇന്ത്യയില്‍ നിന്നുള്ള എമിറേറ്റ്സ് സര്‍വീസുകള്‍ ജൂലൈ 7 മുതല്‍ പുനരാരംഭിക്കും
Posted on: June 28, 2021
ദുബായ് ; ഇന്ത്യയില്‍നിന്നുള്ള വിമാനസര്‍വീസ് ജൂലൈ ഏഴിന് പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷ വീണ്ടും പങ്കുവെച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ട്വിറ്ററിലൂടെ യാത്രക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയിലാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
കൃത്യമായ യാത്രാനിബന്ധനകള്‍ സംബന്ധിച്ചുള്ള യു.എ.ഇ. ഭരണകൂടത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. അതേസമയം, എമിറേറ്റ്സിന്റ വെബ്സൈറ്റില്‍ ജൂലൈ ഏഴുമുതലുള്ള ടിക്കറ്റ് വില്പന ആരംഭിച്ചിട്ടുണ്ട്.
TAGS: Emirates |
News in this Section