15
Wednesday
May 2024
May 2024
വാക്സിനെടുത്ത യാത്രക്കാര്‍ക്ക് 10 ശതമാനം ഇളവുമായി ഇന്‍ഡിഗോ
Posted on: June 24, 2021
മുംബൈ : കോവിഡ് വാക്സിന് എടുത്തിട്ടുള്ള യാത്രക്കാര്‍ക്ക് ടി ക്കറ്റ് നിരക്കില്‍ പത്തു ശതമാനം ഇളവു പ്രഖ്യാപിച്ച് ഇന്‍ഡിഗോ. വിപണി വിഹിതത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ അടിസ്ഥാന നിരക്കുകളിലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
സര്‍ക്കാരിന്റ വാക്സിനേഷന് ഡ്രൈവിന് പ്രോത്സാഹനം എന്ന നിലയിലാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 18 വയസ്സിനു മുകളിലുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്കാണ് ഇളവ് ലഭിക്കുക.
TAGS: IndiGo |
News in this Section