എംഫാര്‍ ഗ്രൂപ്പ് മാലിദ്വീപില്‍ 1000 കോടിയുടെ നിക്ഷേപം നടത്തും

Posted on: June 10, 2021

കൊച്ചി : ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടസ് ഗ്രൂപ്പായ എംഫാര്‍ പവറ്റ് ലിമിറ്റഡ് മാലിദ്വീപിലേക്ക്. മാലിദ്വീപില്‍ കുഡ വില്ലിംഗിലി റിസോര്‍ട്ടിന് കമ്പനി തുടക്കം കുറിച്ചു. 1,000 കോടി രൂപയാണ് നിക്ഷേപം. വികസനത്തിനായി മാലിദ്വീപിലെ 20 ഏക്കര്‍ വിസ്തൃതിയുള്ള ഒരുദ്വീപും എംഫാര്‍ ഏറ്റെടുത്തിട്ടുണ്ട്.

മെറിഡിയന്‍ കൊച്ചി, ദി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കൊച്ചി, ദി വെസ്റ്റിന്‍ ചെന്നെ, ദി റാഡിസണ്‍ കളക്ഷന്‍സ് ബൈഹോര്‍മുഗാന്‍ഡ്, മസ്‌കറ്റ്, ഒമാന്‍ എന്നിവ എംഫാര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു.