സൗദിയ റിയാദ് – മാലിദ്വീപ് സർവീസ് തുടങ്ങുന്നു

Posted on: March 26, 2016

Saudia-Airbus-A320---214--B

റിയാദ് : സൗദി അറേബ്യൻ എയർലൈൻസ് മാർച്ച് 30 മുതൽ റിയാദ് – മാലിദ്വീപ് സർവീസ് തുടങ്ങുന്നു. തുടക്കത്തിൽ പ്രതിവാരം രണ്ട് സർവീസുകൾ വീതമായിരിക്കും.

നിലവിൽ 35 രാജ്യങ്ങളിലെ 54 ഡെസ്റ്റിനേഷനുകളിലേക്ക് സൗദിയ സർവീസ് നടത്തുന്നുണ്ട്. സൗദി അറേബ്യയിലെ 27 ഡെസ്റ്റിനേഷനുകളിലേക്ക് ആഭ്യന്തര സർവീസുകളും നടത്തിവരുന്നു.