റിസര്‍വ് ബാങ്ക് കോവിഡ് ആഘാതം പഠിക്കാന്‍ ഒരുങ്ങുന്നു

Posted on: May 27, 2021

മുംബൈ ; സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളില്‍ കോവിഡ് ഉണ്ടാക്കിയിട്ടുള്ള ആഘാതം പഠിക്കാന്‍ റിസര്‍വ് ബാങ്ക്. എം.എസ്.എം.ഇ.കള്‍, ചില്ലറവ്യാപാരമേഖല, റെസ്റ്റോറന്റുകള്‍, മാളുകള്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ താഴെത്തട്ടിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ നേരിട്ടറിയുന്നതിന് സര്‍വേ നടത്താനാണ് ആര്‍.ബി.ഐ. ഒരുങ്ങുന്നത്.

ഇതേക്കുറിച്ച് വിവരം നല്‍കാന്‍ വിവിധ ബാങ്കുകളോടും ആര്‍.ബി.ഐ. ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രണ്ടാം കോവിഡ് തരംഗം ഏറ്റവുമധികം ബാധിച്ച മേഖലകളേതെന്ന് കണ്ടെത്താനാണ്ആര്‍.ബി.ഐ. ശ്രമം.

ആദ്യ കോവിഡ് തരംഗത്തില്‍ മൊറട്ടോറിയം എടുക്കുകയോ വായ്പ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുള്ള ചെറുസംരംഭങ്ങള്‍ ഇപ്പോഴും കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

TAGS: MSME | RBI |