എല്‍ ഐ സി ക്ക് മെയ് 10 മുതല്‍ ശനിയാഴ്ച അവധിദിനം

Posted on: May 7, 2021

മുംബൈ: പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി.യില്‍ മേയ് പത്ത് മുതല്‍ ആഴ്ചയില്‍ അഞ്ചു പ്രവൃത്തിദിനമായി കുറയ്ക്കുന്നു. തുടര്‍ന്നുള്ള ശനിയാഴ്ചകളില്‍ എല്‍.ഐ.സി. ഓഫീസുകള്‍ക്ക് അവധിയായിരിക്കും. പുതിയ സമയക്രമമനുസരിച്ച് തിങ്കള്‍മുതല്‍ വെള്ളി വരെ രാവിലെ പത്തുമുതല്‍ വൈകീട്ട് 5.30 വരെയായിരിക്കും ഓഫീസ് പ്രവര്‍ത്തിക്കുക.

തിങ്കള്‍മുതല്‍ വ്യാഴംവരെ രാവിലെ പത്തു മുതല്‍ വൈകീട്ട് 4.15 വരെ പണം സ്വീകരിക്കും. വെള്ളിയാഴ്ചയിത് പത്തു മുതല്‍ 4.30 വരെ ആയിരിക്കും. വെള്ളിയാഴ്ചകളില്‍ ഉച്ചഭക്ഷണസമയം ഉച്ചയ്ക്ക് 1.30മുതല്‍ 2.15 വരെയായിരിക്കും. മറ്റുദിവസങ്ങളില്‍ 1.30 മുതല്‍ 2.00 മണി വരെയും.

 

TAGS: LIC |