കെ എം എ അവാർഡുകൾ പ്രഖാപിച്ചു

Posted on: January 15, 2015

KMA-Logo-small

കൊച്ചി : കെ എം എ ദേശീയ മാനേജ്‌മെന്റ് കൺവൻഷനോടനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന കെ എം എ രാജഗിരി എക്‌സലൻസ് അവാർഡുകളും ഐ ബി എസ് കെ എം എ നാസ്‌കോം അവാർഡുകളും പ്രഖ്യാപിച്ചു.

മികച്ച ഇൻ ഹൗസ് മാഗസിനുള്ള അവാർഡ് എച്ച് എൽ എൽ ലൈഫ്‌കെയറിനും ടെക്‌നോളജി ഇന്നവേഷൻ അവാർഡ് കാർബോറൻഡം യൂണിവേഴ്‌സൽ ലിമിറ്റഡിനും ലഭിച്ചു. വി കെ എൽ സീസനിങ്ങ് െ്രെപവറ്റ് ലിമിറ്റഡിന് ഇന്നവേറ്റീവ് എച്ച് ആർ പോളിസിക്കുള്ള അവാർഡും പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡിന് സി എസ് ആർ ആക്ടിവിറ്റിക്കുള്ള അവാർഡും ലഭിച്ചു. മികച്ച ഗ്രീൻ ഇനീഷ്യേറ്റീവിനുള്ള കെ എം എ രാജഗിരി എക്‌സലൻസ് അവാർഡ് ബി പി സി എൽ കൊച്ചി റിഫൈനറിക്ക് ലഭിച്ചു.

എമേർജിംഗ് ഐ ടി സ്റ്റാർട്ട് അപ്പിനുള്ള കെ എം എ നാസ്‌കോം ഐ ടി അവാർഡിന് േറാണ്ട്‌സ് ഇന്നൊറ്റെക് ലിമിറ്റഡും ഐ ടി യൂസർക്കുള്ള അവാർഡ് സിന്തൈറ്റ് ഇൻഡസ്ട്രീസിനും ലഭിച്ചു. മികച്ച ഐ ടി ഇന്നവേഷനുള്ള അവാർഡ് മണപ്പുറം ഫിനാൻസിനും ലഭിച്ചു.