പാന്റലൂൺസ് ഫാഷൻ 1,000 കോടിയുടെ എൻസിഡി ഇഷ്യുവിന്

Posted on: January 15, 2015

Pantaloons-Fashion-big

പാന്റലൂൺസ് ഫാഷൻസ് & റീട്ടെയ്ൽ 1,000 കോടിയുടെ നോൺ കൺവെർട്ടബിൾ ഡിബഞ്ചർ ഇഷ്യു നടത്തും. എൻസിഡികളുടെ പ്രൈവറ്റ് പ്ലേസ്‌മെന്റ് നടത്താനാണ് കമ്പനിയുടെ തീരുമാനം. ആദിത്യബിർള നുവോയുടെ ഭാഗമായ പാന്റലൂൺസിന്റെ എൻസിഡി ഇഷ്യുവിന് ഓഹരിയുടമകളുടെ അനുമതി ലഭിച്ചുകഴിഞ്ഞു. രാജ്യത്തെമ്പാടുമായി 75 ഫാഷൻ സ്റ്റോറുകളാണ് പാന്റലൂൺസിനുള്ളത്.