കെ എം എ ദേശീയ മാനേജ്‌മെന്റ് കൺവൻഷൻ 14 ന്

Posted on: January 11, 2015

KMA-Convention-2015-logo-bi

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ എം എ) മുപ്പത്തിനാലാമത് വാർഷിക ദേശീയ മാനേജ്‌മെന്റ് കൺവൻഷൻ ജനുവരി 14, 15 തീയതികളിൽ കൊച്ചിയി ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും. ‘India 2.0 Opportunities’ എന്നതാണ് ഇത്തവണ സമ്മേളനത്തിന്റെ മുഖ്യ വിഷയം.

മാറുന്ന ബിസിനസ് മോഡലുകൾ, ആഗോള മാനേജറുടെ ഉദയം, പുതിയ ഇന്ത്യയുടെ ബ്രാൻഡിംഗ് എന്നീ മൂന്നു വിഷയങ്ങളിൽ പ്രത്യേക സെഷനുകൾ നടക്കും.

14 ന് വൈകിട്ട് 6.30 ന് ഉദ്ഘാടന സമ്മേളനം നടക്കും. ബിസിനസ് സ്റ്റാൻഡേർഡ് ചെയർമാനും എഡിറ്റോറിയൽ ഡയറക്റ്ററുമായ ടി എൻ നൈനാൻ മുഖ്യപ്രഭാഷണം നടത്തും. ഹരിഷ് ബിജൂർ കൺസൽട്ട്‌സ് സി ഇ ഒയും ബ്രാൻഡ് വിദഗ്ധനുമായ ഹരിഷ് ബിജൂർ, സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് എം ഡിയും സി ഇ ഒയുമായ വി ജി മാത്യൂ എന്നിവർ വിശിഷ്ടാതിഥികളാകും.

15 നു രാവിലെ 9.30 ന് നടക്കുന്ന ചെയ്ഞ്ചിംഗ് ബിസിനസ് മോഡൽസ് സാങ്കേതിക സെഷനിൽ സീമെൻസ് മലേഷ്യ പ്രസിഡന്റും സി ഇ ഒയുമായ പ്രകാശ് ചന്ദ്രൻ, ഇക ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് എം ഡി പീറ്റർ ലാസർ, യോഗനാദ് ആൻഡ് റാം സഹസ്ഥാപകനും പാർട്ണറുമായ വി പട്ടാഭി റാം സി.എ എന്നിവർ സംസാരിക്കും.

തുടർന്ന് എമർജൻസ് ഓഫ് ദി ഗ്ലോബൽ മാനേജർ എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ ഇ ആൻഡ് വൈ പീപ്പിൾ ആൻഡ് ചെയ്‌ന്ജ് കൺസൾട്ടിംഗ് പ്രാക്റ്റീസ് ഇന്ത്യ ദേശീയ മേധാവി രാജീവ് കൃഷ്ണൻ, മുരുഗപ്പ ഗ്രൂപ്പ് എച്ച് ആർ വിഭാഗം മുൻ മേധാവി ശ്രീധർ ഗണേഷ്, ശ്രീലങ്ക ദേശീയ വികസന ബാങ്ക് ഡയറക്ടറും സി ഇ ഒയുമായ രാജേന്ദ്ര തേഗരാജ എന്നിവർ പങ്കെടുക്കും.

ഉച്ചക്ക് 2 മണി മുതൽ 3 വരെ നടക്കുന്ന പ്രത്യേക സെഷനിൽ ജ്യോതി ലബോറട്ടറീസ് ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഉല്ലാസ് കാമത്ത് സംസാരിക്കും. വൈകിട്ട് 3 ന് ബ്രാണ്ടിംഗ് ദി ന്യൂ ഇന്ത്യ പാനൽ ചർച്ചയിൽ ഏണസ്റ്റ് ആൻഡ് യംഗ് പാർട്ണർ എബ്രഹാം കുരുവിള മോഡറേറ്ററാകും. മോബ് മീ വയർലെസ് ഡോട്ട് കോം സി ഇ ഒ സഞ്ജയ് വിജയകുമാർ, 335 ത്ത് സ്ഥാപക പൂർണിമ വർധൻ, അഗ്രതാം ഇന്ത്യ സ്ഥാപകനും ഡയറക് ടറുമായ അക്ഷയ് വർമ എന്നിവർ പങ്കെടുക്കും.

വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന ചടങ്ങിൽ ടാറ്റ സ്റ്റീൽ മുൻ എം ഡിയും എ ഐ എം എ പ്രസിഡന്റുമായ എച്ച് എം നെരുർകാർ വിശിഷ്ടാതിഥികയാകും. പെട്രോനെറ്റ് എൽ എൻ ജി മാനേജിംഗ് ഡയറക്ടർ എ കെ ബില്യൻ സമാപന പ്രസംഗം നടത്തും. കെ എം എ പ്രസിഡന്റ് പി പ്രേംചന്ദ്, കൺവൻഷൻ കമ്മിറ്റി ചെയർമാൻ പ്രസാദ് കെ പണിക്കർ, രാജഗിരി ഹോസ്പിറ്റൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, മാത്യു ജോസ് ഉറുമ്പത്ത്. ഐ ബി എസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാനും സ്ഥാപകനുമായ വി കെ മാത്യൂസ് എന്നിവർ സംസാരിക്കും.

2015 ലെ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് ജേതാവിനെ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കും. കെ എം എ രാജഗിരി കോർപറേറ്റ് എക്‌സലൻസ് അവാർഡുകളും ഐ ബി എം സ്‌പോൺസേർഡ് കെ എം എ നാസ്‌കോം ഐ ടി അവാർഡുകളും സമാപന ചടങ്ങിൽ സമ്മാനിക്കും.