ഐടി കമ്പനികളിലെ പ്രശ്‌നങ്ങളെക്കുറിച്ച് കെഎംഎ പാനൽ ചർച്ച

Posted on: January 10, 2015

KMA-Infopark-panel-discusio

ഐടി കമ്പനികളിലെ ജീവനക്കാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) കൊച്ചിയിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. ഐടി മേഖലയിൽ തൊഴിൽ സംരക്ഷണത്തിനായി തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. എന്നാൽ തൊഴിലാളി സംഘടനകൾ ഐടി കമ്പനികൾക്ക് ഗുണകരമല്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ, എസ്. എസ്. കൺസൾട്ടിംഗ് ചീഫ് കൺസൾട്ടന്റ് ഷീലൻ സഗുണൻ, മെന്റർഗുരു ഡയറക്ടർ എസ്. ആർ. നായർ, വർമ ആൻഡ് വർമ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ പങ്കെടുത്തു. കെഎംഎ മാനേജ്‌മെന്റ് കൺവൻഷന് മുന്നോടിയായാണ് പാനൽചർച്ച സംഘടിപ്പിച്ചത്.