മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് മാര്‍ച്ച് 10 മുതല്‍ തുറക്കും

Posted on: February 27, 2021

മുംബൈ : ഛത്രപതി ശിവജി മഹാരാജാ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് മാര്‍ച്ച് പത്ത് മുതല്‍ തുറക്കാന്‍ തീരുമാനിച്ചു. ഗോ എയര്‍, സ്റ്റാര്‍ ഏഷ്യ, എയര്‍ ഏഷ്യ, ട്രൂജെറ്റ് എന്നിവയുടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ അന്നുമുതല്‍ ഇവിടെ നിന്നാണ് പുറപ്പെടുക. ഇന്‍ഡിഗോയുടെ ചില സര്‍വീസുകളും ഇങ്ങോട്ട് മാറ്റിയിട്ടുണ്ട്. അതേസമയം എല്ലാ അന്താരാഷ്ട്രാ വിമാനസര്‍വീസുകളും തുടര്‍ന്നും ടെര്‍മിനല്‍ രണ്ടില്‍നിന്നു തന്നെയായിരിക്കും.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ടെര്‍മിനല്‍ ഒന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ചതാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ടെര്‍മിനല്‍ ഒന്നിന്റെയും പ്രവര്‍ത്തനം. യാത്രക്കാരെ കൃത്യമായി പരിശോധിച്ച ശേഷമേ യാത്രചെയ്യാന്‍ അനുവദിക്കുകയുള്ളൂ.

 

TAGS: Mumbai Airport |