എയര്‍ ഇന്ത്യാ എക്സ്പ്രസ് യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കി

Posted on: February 26, 2021

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ‘കോവിഡില്ലാ രേഖ’ നിര്‍ബന്ധമാക്കി. യാത്രയ്ക്ക് 72 മണിക്കൂര്‍മുന്‍പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെങ്കിലേ യാത്ര അനുവദിക്കൂ.

ഈ റിപ്പോര്‍ട്ടും കോവിഡ് ഇല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും എയര്‍ സുവിധാ പോര്‍ട്ടലില്‍ യാത്രയ്ക്ക്മുന്‍പ് അപ്ലോഡ് ചെയ്യുകയും അതിന്റെ പ്രിന്റ് ഔട്ട് ചെക്ക് ഇന്‍ സമയത്ത് കാണിക്കുകയും വേണം. ആരോഗ്യസേതു ആപ്പും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കോവിഡ് കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്.