ഡോ. ആസാദ് മൂപ്പന് ഗ്ലോബൽ വൈറസ് നെറ്റ്‌വർക്ക് ബോർഡിൽ

Posted on: January 9, 2015

Dr.-Azad-Moopen-big-a

വൈറൽ രോഗങ്ങളും അതുവഴിയുണ്ടാകുന്ന മരണങ്ങളും തടയുന്നതിനായി പ്രവർത്തിക്കുന്ന വൈറസ് ഗവേഷകരുടെ കൂട്ടായ്മയായ അമേരിക്കയിലെ ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിന്റെ (ജി.വി.എൻ) ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് ഡോ. ആസാദ് മൂപ്പനെ തെരഞ്ഞെടുത്തു.

ജി.വി.എൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ അംഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മരണകാരണമാകുന്ന അസുഖങ്ങൾക്കെതിരെ ആഗോള ജാഗ്രത സൃഷ്ടിക്കാൻ യോജിച്ചു പ്രവർത്തിക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

മിഡിൽ ഈസ്റ്റിലും ഇന്ത്യയിലുമായി ഹോസ്പിറ്റലുകളും മെഡിക്കൽ സെന്ററുകളും ഫാർമസികളുമുൾപ്പടെ 200-ലധിയം യൂണിറ്റുകളുള്ള അസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമാണ് ഡോ. ആസാദ് മൂപ്പൻ.