ജിയോയ്ക്ക് കേരളത്തിൽ 12,000 ൽപ്പരം ട്രൂ4ജി നെറ്റ് വർക്ക് സൈറ്റുകൾ

Posted on: February 6, 2021

കൊച്ചി : ചെറിയ പട്ടണങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍നിന്നും 4 ജി ടവറുകളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ റിലയന്‍സ് ജിയോ 2021ല്‍ 4 ജി നെറ്റ്വര്‍ക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ ജിയോയ്ക്ക് കേരളത്തില്‍ 12000ലധികം ട്രൂ 4 ജി നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉണ്ട് – സംസ്ഥാനത്തെ ഏറ്റവും വിപുലമായ 4ജി നെറ്റ്വര്‍ക്ക്. ഈ പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി നെറ്റ്വര്‍ക്ക് ആധിപത്യം ശക്തിപ്പെടുകയും കൂടാതെ ഉയര്‍ന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാന്‍ ജനങ്ങളെ സഹായിക്കുകയും ചെയ്യും. ജിയോയ്ക്ക് നിലവില്‍ കേരളത്തില്‍ ഒരു കോടിയില്‍ അധികം ഉപഭോക്താക്കള്‍ ഉണ്ട്.

കണക്റ്റിവിറ്റി എല്ലായ്‌പ്പോഴും പ്രശ്‌നമുള്ള ഗ്രാമീണ സ്ഥലങ്ങളില്‍ ടവറുകളുടെ ആവശ്യകത COVID മഹാമാരി തുറന്നുകാട്ടി. വീട്ടില്‍ നിന്നുള്ള ജോലി; ഓണ്‍ലൈന്‍ വിദ്യാഭ്യാസം; ഒടിടി പ്ലാറ്റ്‌ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വര്‍ദ്ധിച്ച ഉപയോഗവും ഡാറ്റക്കുള്ള ഡിമാന്‍ഡും ഉപയോഗവും വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. 2020 ഏപ്രില്‍ മുതല്‍ ഡാറ്റായുടെ ഉപഭോഗം 35 ശതമാനമാണ കൂടിയത്.

ഡാറ്റയുടെ ആവശ്യകത 4ജി നെറ്റ്വര്‍ക്കിന്റെ പ്രയോജനങ്ങള്‍, കോവിഡ് ആളുകളെ മനസ്സിലാക്കികൊടുത്തു. കേരളത്തിലെ ജിയോ ടീം ലോക്ക്‌ഡൌണ്‍ സമയത്തു പരിധികളില്ലാതെ പ്രവര്‍ത്തിക്കുകയും എല്ലാ ഉപഭോക്താക്കളിലേക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്തിരിന്നു. ലോക്ക്ഡൗണ്‍ സമയത്ത്, കേരളത്തിലെ ജിയോ ടീം പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി പ്രാപ്തമാക്കുകയും; താല്‍ക്കാലിക ടവറുകള്‍ സ്ഥാപിക്കുകയും; കണക്റ്റിവിറ്റിക്കായി ടവറുകള്‍ വേഗത്തില്‍ നടപ്പാക്കുകയും, തടസ്സമില്ലാത്ത ഡാറ്റ സ്ട്രീമിംഗ് നല്‍കുകയും; നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തു. 2020 ഏപ്രില്‍ മുതല്‍ പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ചു കമ്പനി 30 ലധികം ടവറുകള്‍ കേരളത്തില്‍ സ്ഥാപിച്ചു.

സംസ്ഥാനത്ത് പുതിയ 4 ജി ടവറുകള്‍ സ്ഥാപിക്കുന്നതിനായി ജിയോയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രേരണയായിരുന്നു ഈ വര്‍ദ്ധിച്ചുവരുന്ന ആവശ്യം

TAGS: Jio |