സെൻസെക്‌സ് 229 പോയിന്റ് നേട്ടത്തിൽ

Posted on: January 8, 2015

BSE--building-big-A

ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ ശക്തമായ തിരിച്ചുവരവ് നടത്തി. ഇന്നുരാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്‌സ് 316 പോയിന്റ് നേട്ടം കൈവരിച്ചു. പിന്നീട് 333 പോയിന്റിലേക്ക് ഉയർന്ന ശേഷം നൂറ് പോയിന്റ് നഷ്ടപ്പെടുത്തി.

ബിഎസ്ഇ സെൻസെക്‌സ് 229.69 പോയിന്റ് ഉയർന്ന് 27,138.51 പോയിന്റിലും നിഫ്റ്റി 75.35 പോയിന്റ് ഉയർന്ന് 8,177.45 പോയിന്റിലുമാണ് രാവിലെ 9.45 ന് വ്യാപാരം നടക്കുന്നത്.

കോൾ ഇന്ത്യ, വിപ്രോ, ടിസിഎസ്, ടാറ്റാ മോട്ടോഴ്‌സ്, ഗെയിൽ, ബിഎച്ച്ഇഎൽ, ടാറ്റാ പവർ തുടങ്ങിയവർ നേട്ടത്തിലാണ്.

ഇന്നലെ വിദേശനിക്ഷേപ സ്ഥാപനങ്ങൾ 1,073.81 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. സെൻസെക്‌സ് 78.64 പോയിന്റ് കുറഞ്ഞ് 26,908.82 പോയിന്റിലും നിഫ്റ്റി 8,102.10 പോയിന്റിലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്.

TAGS: BSE Sensex | NSE |