ആഗോളതലത്തില്‍ അഞ്ചാമത്തെ ശക്തമായ ബ്രാന്‍ഡായി ജിയോ

Posted on: January 29, 2021

കൊച്ചി : ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 ലിസ്റ്റില്‍ ഈ വര്‍ഷം ആദ്യമായി പ്രവേശിച്ചതിനുശേഷവും ലോകത്തിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളില്‍ അഞ്ചാം സ്ഥാനത്താണ് ജിയോ. 100 ല്‍ 91.7 ബിഎസ്ഐ സ്‌കോറും എലൈറ്റ് AAA + ബ്രാന്‍ഡ് സ്‌ട്രെംഗ് റേറ്റിംഗും ലഭിച്ചിരിക്കുന്നു. ലോകത്തെ പ്രമുഖ സ്വതന്ത്ര ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയവും സ്ട്രാറ്റജി കണ്‍സള്‍ട്ടന്‍സിയുമാണ് ബ്രാന്‍ഡ് ഫിനാന്‍സ്.

ലോകത്തിലെ ഏറ്റവും മൂല്യവത്തായതും ശക്തവുമായ ബ്രാന്‍ഡുകളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍, ഇന്ത്യയുടെ ടെലികോം രംഗത്ത് ഏറ്റവും പുതിയ പ്രവേശനം ഉണ്ടായിരുന്നിട്ടും, ജിയോ അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായും മാറി. ഏകദേശം 400 ദശലക്ഷം വരിക്കാരുണ്ട്.

രാജ്യമെമ്പാടുമുള്ള ബ്രാന്‍ഡിന്റെ ആധിപത്യം ബ്രാന്‍ഡ് ഫിനാന്‍സിന്റെ യഥാര്‍ത്ഥ വിപണി ഗവേഷണ ഫലങ്ങളില്‍ നിന്ന് വ്യക്തമാണ്. ടെലികോം മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡാണ് ജിയോ, ബ്രാന്‍ഡ് മൂല്യത്തിന്റെ കാര്യത്തില്‍, വ്യവസായത്തിലുടനീളമുള്ള നെഗറ്റീവ് പ്രവണതയെ മറികടന്ന് 50 ശതമാനം വര്‍ധിച്ച് 4.8 ബില്യണ്‍ യുഎസ് ഡോളറായി.

ഇന്ത്യയിലെ ടെലികോം കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പരിഗണന പരിവര്‍ത്തനം, പ്രശസ്തി, ശുപാര്‍ശ, പുതുമ, ഉപഭോക്തൃ സേവനം, പണത്തിനുള്ള മൂല്യം എന്നിങ്ങനെയുള്ള എല്ലാ അളവുകളിലും ജിയോയ്ക്ക് ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. ഈ ബ്രാന്‍ഡിന് ഈ മേഖലയില്‍ വലിയ ബലഹീനതകളൊന്നുമില്ല, ആഗോളതലത്തില്‍ മറ്റ് ടെലികോം ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തികയും, ഉപഭോക്താക്കളില്‍ നിന്ന് വാത്സല്യം ആസ്വദിക്കുകയും ചെയ്യുന്നു എന്നതാണ് ജിയോയെ പറ്റി ഗവേഷണ ഫലങ്ങള്‍ വ്യതമാക്കിയത്.

TAGS: Jio |