08
Wednesday
May 2024
May 2024
ബജറ്റ് പുരോഗമനപരമെന്ന് സിഐഐ
Posted on: January 16, 2021
കൊച്ചി : ബജറ്റ് പുരോഗമനപരവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണകരവുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ).
നികുതിഭാരം വര്‍ധിപ്പിക്കാതെ മറ്റു മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്തി സമ്പദ് രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം സ്വാഗതാര്‍ഹമാണെന്ന് സിഐഐ കേരള ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ് എംഡിയുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണാനും നൈപുണ്യ വികസനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മുന്‍ഗണന നല്കിയതു ശുഭസൂചനയാണെന്നും സിഐഐ വിലയിരുത്തി.
TAGS: CII |
News in this Section