ജിയോ വാക്ക് പാലിച്ചു – ജനുവരി 1, 2021 മുതല്‍ എല്ലാ ഡൊമസ്റ്റിക് കോളുകളും സൗജന്യം.

Posted on: January 1, 2021

കൊച്ചി : ബഹുമാനപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (”ട്രായ്”) നിര്‍ദ്ദേശപ്രകാരം, ബില്‍ ആന്‍ഡ് കീപ്പ് ഭരണം 2021 ജനുവരി 1 മുതല്‍ രാജ്യത്ത് നടപ്പാക്കുന്നു, അതുവഴി എല്ലാ ഇതര നെറ്വര്‍ക്കുമായുള്ള ആഭ്യന്തര വോയ്സ് കോളുകള്‍ക്കുമായുള്ള ഇന്റര്‍കണക്ട് യൂസസ് ചാര്‍ജുകള്‍ (ഐയുസി) അവസാനിക്കുന്നു. ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കിയാലുടന്‍ ഓഫ്-നെറ്റ് ആഭ്യന്തര വോയ്സ്-കോള്‍ ചാര്‍ജുകള്‍ പൂര്‍ണമായി മാറ്റാനുള്ള പ്രതിജ്ഞാബദ്ധതയെ മാനിച്ചുകൊണ്ട്, ജിയോ 2021 ജനുവരി 1 മുതല്‍ എല്ലാ ഓഫ്-നെറ്റ് ആഭ്യന്തര വോയ്സ് കോളുകളും സൗജന്യമാക്കും.

2019 സെപ്റ്റംബറില്‍, ബില്‍ & കീപ്പ് ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020 ജനുവരി 1ന് ട്രായ് നീട്ടിയപ്പോള്‍, ജിയോയ്ക്ക് ഉപഭോക്താക്കളില്‍ നിന്ന് ഓഫ്-നെറ്റ് വോയ്സ് കോളുകള്‍ ഈടാക്കുന്നത് ആരംഭിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമിലായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍, ട്രായ് ഐയുസി ചാര്‍ജുകള്‍ നിര്‍ത്തലാക്കുന്നതുവരെ മാത്രമേ ഈ ചാര്‍ജ് തുടരുമെന്ന് ജിയോ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇന്ന്, ജിയോ ആ വാഗ്ദാനം പാലിക്കുകയും ഓഫ്-നെറ്റ് വോയ്സ് കോളുകള്‍ വീണ്ടും സൗജന്യമാക്കുകയും ചെയ്തു.

സാധാരണ ഇന്ത്യക്കാരനെ VoLTE പോലുള്ള നൂതന സാങ്കേതികവിദ്യകളുടെ ഗുണഭോക്താക്കളാക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍ ജിയോ ഉറച്ചുനില്‍ക്കുന്നു. ഞങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും ഇനി ജിയോ ഉപയോഗിച്ച് സൗജന്യ വോയിസ് കോളുകള്‍ ആസ്വദിക്കാന്‍ കഴിയും.

TAGS: Jio |