മലബാർ ഗോൾഡ് കമ്മനഹള്ളി ഷോറൂം തുറന്നു

Posted on: November 28, 2020

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കര്‍ണാടകയിലെ ഇരുപത്തി നാലാമത്തെ ഷോറും കമ്മനഹള്ളിയില്‍ ആരംഭിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി
ഷോറൂറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കോ-ചെയര്‍മാന്‍ ഡോ : പി.എ. ഇബാഹിം ഹാജി, ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ, അഷര്‍, ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
കെ.പി. അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. ഗാസിയാബാദ്, താനെ, ദ്വാരക എന്നിവിടങ്ങളില്‍ ഈ മാസം തന്നെ പുതിയ ഷോറൂ മുകള്‍ തുടങ്ങുമെന്നും മലബാര്‍ഗ്രൂപ്പ് അറിയിച്ചു.