മലബാര്‍ ഗോള്‍ഡ് 10 ഷോറൂമുകള്‍ തുറക്കുന്നു

Posted on: October 31, 2020

കോഴിക്കോട് : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 10 പുതിയ ഷോറൂമുകള്‍ ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്.

200 കോടി രൂപ മുതല്‍ മുടക്കി കമ്മനഹള്ളി, മഹാരാഷ്ട്രയിലെ താനെ, ഡല്‍ഹിയിലെ ദ്വാരക, ലക്‌നൗ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍. യു.എ.ഇ യില്‍ രണ്ടും, സിംഗപ്പൂര്‍, മലേഷ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ ഓരോ ഷോറൂമും ഉടന്‍ ആരംഭിക്കും. 5 വര്‍ഷത്തിനുള്ളില്‍ ഷോറൂമുകളുടെ എണ്ണം 750 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയില്‍ നിന്നുള്ള ഒരു ജ്വല്ലറി ബ്രാന്‍ഡിനെ ആഗോള തലത്തില്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആക്കി മാറ്റുകയാണു ലക്ഷ്യമെന്നും പുതുതായി ആരംഭിച്ച വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി. അഹമ്മദ് പറഞ്ഞു.