വിമാനാവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ട്

Posted on: December 30, 2014

Air-Asia-Debris--big-a

ഞായറാഴ്ച രാവിലെ കാണാതായ എയർഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഇന്തോനേഷ്യയിലെ മെട്രോ ടിവി റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ എമർജൻസി സ്ലൈഡും വാതിലുമെന്ന് തോന്നിക്കുന്നവ ഉൾപ്പടെ 10 വലിയ വസ്തുക്കളാണ് ജാവ കടലിൽ കണ്ടെത്തിയത്. എന്നാൽ ഇന്തോനേഷ്യൻ ഗവൺമെന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്തോനേഷ്യൻ നാവികസേനയുടെ കപ്പലുകൾ ഈ ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്.

Air-Asia-Debris-big-bഎയർട്രാഫിക് കൺട്രോളും വിമാനവുമായുള്ള ബന്ധം നഷ്ടമായതിന് 10 കിലോമീറ്റർ അകലെയാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന വസ്തുകൾ കാണപ്പെട്ടത്. കളിമന്താൻ തീരത്തിന് സമീപം ചില വസ്തുക്കൾ കണ്ടെത്തിയതായി ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയവും വ്യക്തമാക്കി. അതേസമയം വിമാനത്തിനായി ജാവ കടലിലും കരയിലും തെരച്ചിൽ പുരോഗമിക്കുകയാണ്.