എയർഏഷ്യ വിമാനം തകർന്നിരിക്കാമെന്ന് ഇന്തോനേഷ്യ

Posted on: December 29, 2014

Air-Asia-passengers-Relativ

കാണാതായ എയർഏഷ്യ വിമാനം തകർന്നിരിക്കാമെന്ന് ഇന്തോനേഷ്യൻ വൈസ്പ്രസിഡന്റ് ജൂസഫ് കല്ല പറഞ്ഞു. വിമാനത്തെകുറിച്ച് വിവരങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിൽ വിമാനം തകർന്നിരിക്കാമെന്ന് വൈസ്പ്രസിഡന്റ് വ്യക്തമാക്കി.

ഒരു ദിവസം പിന്നിട്ടിട്ടും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും തെരച്ചിൽ സംഘങ്ങൾക്കും ലഭിച്ചിട്ടില്ല. വിമാനം ജാവ കടലിൽ പതിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.