‘വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ്

Posted on: October 21, 2020

കോഴിക്കോട്: രാജ്യമെങ്ങും ഒരേ വിലയില്‍ സ്വര്‍ണം വില്ക്കാന്‍ വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. രാജ്യത്തു മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ഒരേ നിരക്കിലായിരിക്കും ഇനി സ്വര്‍ണം വില്‍ക്കുക. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിരക്കാണ് ഇപ്പോഴുള്ളത്.

പരിശുദ്ധിയില്‍ വിട്ടു വീഴ്ചയില്ലാതെ ഉപഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നു ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ഡിസൈനിങ്ങിലെ വ്യത്യാസവും മൂല്യവും അനുസരിച്ച് ഉപഭോക്താവ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങളിലും വില്പനാനന്തര സേവനങ്ങളിലും മാത്രമായിരിക്കണം വില്പനക്കാര്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട വ്യത്യാസമെന്നും വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്ക്കാണെന്നും ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍ പറഞ്ഞു.

ബൈബാക്ക് ഗാരന്റി, ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്, ഒരു വര്‍ഷത്തേക്കുള്ള സൗജന്യ ഇന്‍ഷുറന്‍സ്, പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ സീറോ ഡിഡകഷന്‍ ചാര്‍ജ് തുടങ്ങിയവ മാറ്റമില്ലാതെ തുടരും. വിലയുടെ 10 ശതമാനം നല്‍കി അഡ്വാന്‍സ് ബുക്കിംഗിനും അവസരമുണ്ട്.

TAGS: Malabar Gold |