ആഭ്യന്തര വിമാനസർവീസുകൾ ഡിസംബറിൽ വർധിപ്പിക്കും

Posted on: October 9, 2020

ന്യൂഡല്‍ഹി : രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ അടുത്ത വര്‍ഷം ആദ്യ പാദത്തോടെ സാധാരണ നിലയിലാകുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. നിലവില്‍ 65 ശതമാനം സര്‍വീസുകളാണുള്ളത്. ഡിസംബറോടെ അത് 75 ശതമാനം ആയി ഉയര്‍ത്തും.

വാക്‌സീന്‍ കണ്ടെത്തുന്നതു വരെ വിദേശ സര്‍വീസുകള്‍ ആരംഭിക്കുക ബുദ്ധിമുട്ടായിരിക്കും. വിവിധ രാജ്യങ്ങളുമായി പ്രത്യേക സര്‍വീസ് നടത്തുന്നതിനുള്ള സംവിധാനം അടുത്ത മാര്‍ച്ച് – ഏപ്രില്‍ വരെ തുടരാനുള്ള സാധ്യത.

 

TAGS: IndiGo |