എയർഏഷ്യ ഇന്തോനേഷ്യ പബ്ലിക്ക് ഇഷ്യു അടുത്തവർഷം

Posted on: April 20, 2015

AirAsia-Indonesia-Airbus-A3

ജക്കാർത്ത : എയർഏഷ്യ ഇന്തോനേഷ്യ 2016 ൽ ഐപിഒ നടത്തുമെന്ന് ഗ്രൂപ്പ് സിഇഒ ടോണി ഫെർണാണ്ടസ് പറഞ്ഞു. ജക്കാർത്തയിൽ നടക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

എയർഏഷ്യ 300 മില്യൺ ഡോളർ (1860 കോടി രൂപ) മൂലധനസമാഹരണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്തോനേഷ്യൻ കമ്പനിയുടെ 30 ശതമാനം ഓഹരിവിൽക്കാനാണ് തയാറെടുക്കുന്നതെന്നും ടോണി ഫെർണാണ്ടസ് വിശദീകരിച്ചു.