തെരച്ചിലിന് സിംഗപ്പൂർ നാവികസേനയും

Posted on: December 28, 2014

Air-Asia-Flight-Search-Big

കാണാതായ എയർഏഷ്യ വിമാനത്തിനായുള്ള തെരച്ചിലിന് സിംഗപ്പൂർ നാവിക സേനയും രംഗത്തിറങ്ങി. സി-130 വിമാനങ്ങളുമായി സിംഗപ്പൂർ വ്യോമസേന നേരത്തെ തെരച്ചിൽ ആരംഭിച്ചിരുന്നു. സിംഗപ്പൂർ എയർലൈൻസിന്റെ വിമാനങ്ങളും തെരച്ചിൽ നടത്തുന്നുണ്ട്. കാലാവസ്ഥ മോശമായതിനാൽ വിമാനം ദിശമാറി സഞ്ചരിക്കുന്നതിനുള്ള അനുമതി തേടിയിരുന്നതായും പറയപ്പെടുന്നു.

സുരബായ എയർപോർട്ടിലെ ടെർമിനൽ – എ ൽ നിന്ന് ഇന്നു രാവിലെ പ്രാദേശിക സമയം 5.20 നാണ് ഇന്തോനേഷ്യഎയർഏഷ്യ വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെട്ടത്. രണ്ടു മണിക്കൂർ 10 മിനിട്ടിനു ശേഷം സിംഗപ്പൂർ സമയം 8.30ന് ചാംഗി എയർപോർട്ടിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. ജക്കാർത്തയും ബാലിയും കഴിഞ്ഞാൽ ഇന്തോനേഷ്യയിലെ ഏറ്റവും തിരിക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് സുരബായ.