ടിസിഎസിന്റെ വിപണിമൂല്യം ഒന്‍പത് ലക്ഷം കോടി കടന്നു

Posted on: September 15, 2020


മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ വിപണിമൂല്യം ആദ്യമായി ഒമ്പത് ലക്ഷം കടന്നു. തിങ്കളാഴ്ച രാവിലെ ഓഹരിവില 2,400 രൂപ കടന്നതോടെയാണ് വിപണിമൂല്യം ഒമ്പതുലക്ഷം കോടി പിന്നിട്ടത്.

ഓഹരിയൊന്നിന് 118.60 രൂപ (അഞ്ചുശതമാനം) ഉയര്‍ന്ന് 2,492.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 9.35 ലക്ഷം കോടി രൂപയിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി കൂടിയാണ് ടി സി എസ്.

ചൊവ്വാഴ്ച ബിഎസ്ഇ യിൽ 2,490.25 രൂപയിലാണ് ടിസിഎസ് ഓഹരിവില ക്ലോസ് ചെയ്തത്.

 

TAGS: TCS |