മോഹൻലാലിന് പി.വി. സ്വാമി അവാർഡ്

Posted on: August 30, 2020

കോഴിക്കോട് : സ്വാതന്ത്ര്യസമരസേനാനിയും വ്യവസായ പ്രമുഖനുമായിരുന്ന പി.വി. സ്വാമിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള പി.വി. സ്വാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നടൻ മോഹൻലാലിന് ലഭിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എംപി ചെയർമാനും സംവിധായകൻ സത്യൻ അന്തിക്കാട്, ഡോ. സി.കെ. രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിർണയം നടത്തിയത്.

എല്ലാ വർഷവും പി.വി. സ്വാമിയുടെ ചരമദിനമായ സെപ്റ്റംബർ ഒന്നിന് നടത്താറുള്ള പുരസ്‌കാര സമർപ്പണം കോവിഡ് പശ്ചാത്തലത്തിൽ പിന്നീട് നടത്തുമെന്ന് പി.വി. സ്വാമി മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികളായ പി.വി. ചന്ദ്രനും പി.വി. ഗംഗാധരനും അറിയിച്ചു.