ആശീർവാദ് സിനിമാസ് ചൈനയിലേക്ക്

Posted on: September 1, 2019

കൊച്ചി : ആശീർവാദ് സിനിമാസ് ചൈനയിൽ സിനിമ നിർമാണ-വിതരണ രംഗത്തേക്ക് കടക്കുന്നു. മോഹൻലാലിന്റെ ഓണചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന റിലീസിംഗിനോടനുബന്ധിച്ചാണ് ആശീർവാദ് സിനിമാസ് ചൈനയിൽ എത്തുന്നത്. ഹോങ്കോംഗിൽ ആരംഭിച്ച ഫെയ്തിയെൻ-ആശീർവാദ് സിനിമാസ് ചൈനയിലെ ചിന്താവ് സൂപ്പർ ലിങ്ക് പിക്ചറുമായി ചേർന്ന് ഇന്ത്യൻ സിനിമകളുടെ നിർമാണവും വിതരണവും ആരംഭിക്കും.

ചിന്താവ് ഇന്റർനാഷണൽ ഫിലിം ആൻഡ് ടിവി ഫെസ്റ്റിൽ മോഹൻലാലും ചിന്താവ് സൂപ്പർ ലിങ്ക് പിക്ചർ പ്രതിനിധി ജാക്കും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പുവെച്ചു. ആന്റണി പെരുമ്പാവൂർ, സനിൽകുമാർ, ഡോ.നിംഷാദ്, ചിന്താവ് ഫിലിം ബ്യൂറോ മിനിസ്റ്റർ ഷെങ് ഷൗട്ടിയാൻ, ചിന്താവ് പ്രൊവിൻസ് ഡെപ്യൂട്ടി മേയർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.