യു എ ഇ എക്‌സ്‌ചേഞ്ചിന് ബിസിനസ് ആൻഡ് സർവീസ് അഷ്വറൻസ് അവാർഡ്

Posted on: December 22, 2014

UAE-Exchange-Logo-big

ബ്രാൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ സംഘടനയായ ഓൾ ഇന്ത്യ ഇക്‌ണോമിക് സർവേ അവാർഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള ബിസിനസ് ആൻഡ് സർവീസ് അഷ്വറൻസ് അവാർഡ് യു എ ഇ എക്‌സ്‌ചേഞ്ച് ഇന്ത്യക്ക് ലഭിച്ചു. മോസ്റ്റ് പ്രോമിസിംഗ് മണി ട്രാൻസ്ഫർ ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് കമ്പനി എന്ന വിഭാഗത്തിലാണ് യു എ ഇ എക്‌സ്‌ചേഞ്ച് ഇന്ത്യയെ അവാർഡിനു തെരഞ്ഞെടുത്തത്.

യു എ ഇ എക്‌സ്‌ചേഞ്ച് പഞ്ചാബ് മേഖലാ മേധാവി അതുൽ അസ്വാൾ അവാർഡ് ഏറ്റുവാങ്ങി. ചത്തീസ്ഗഡ് മുൻ ചീഫ് ജസ്റ്റീസ് ഐ എം ഖുദ്ദുസി, സിംഘാനിയ സർവകലാശാല വൈസ് ചാൻസലർ ഡോ. സോഹൻരാജ് ടാറ്റർ, ബോളിവുഡ് താരങ്ങളുമുൾപ്പെടെ നിരവധി പ്രശസ്ത വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.