13
Monday
May 2024
May 2024
വിമാനസർവീസുകൾ കണ്ണൂരിലേക്ക് തിരിച്ചുവിട്ടു
Posted on: August 8, 2020
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസ് ദുരന്തത്തെ തുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എല്ലാ വിമാന സർവീസുകളും കണ്ണൂരിലേക്ക് തിരിച്ചു വിട്ടു. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ കരിപ്പൂരിൽ എത്തിയിട്ടുണ്ട്.
അപകടത്തെക്കുറിച്ച് ഡിജിസിഎ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ഡിജിറ്റൽ തെളിവുകൾ ഡിജിസിഎ ശേഖരിച്ചു കഴിഞ്ഞു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കണ്ടെുത്തിട്ടുണ്ട്.
News in this Section