ആഗോള പട്ടികയില്‍ റിലയന്‍സ് രണ്ടാമത്

Posted on: August 6, 2020

കൊച്ചി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫ്യൂച്വര്‍ബ്രാന്‍ഡ് സൂചികയില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്ത്. ആഗോള ടെക് കമ്പനിയായ ആപ്പിള്‍ മാത്രമാണ് റിലയന്‍സിനു മുന്നില്‍.

ധനകാര്യ കരുത്തിനപ്പുറം വരുംകാല കാഴ്ചപ്പാടുകള്‍ കണക്കിലെടുത്ത് തയ്യാറാക്കുന്ന പട്ടികയാണ് ഇത്. ടെലികോം, റീട്ടെയില്‍ മേഖലകളില്‍ വന്‍തോതില്‍ വളരുന്നതാണ് കമ്പനിക്ക്കരുത്തായത്.