ആഭ്യന്തര വിമാനസർവീസ് സാധ്യതാ പഠനം നടത്തും

Posted on: December 19, 2014

Air-Kerala-Big

കേരളത്തിലും സമീപത്തുമുള്ള വിമാനസർവീസുകളെ ബന്ധിപ്പിച്ച് ആഭ്യന്തരവിമാനസർവീസ് നടത്തുന്നതിനെ കുറിച്ച് എയർ കേരള സാധ്യതാ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

സിയാൽ ഡയറക്ടർബോർഡ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 15 സീറ്റുകളുള്ള വിമാനമായിരിക്കും തുടക്കത്തിൽ സർവീസിന് ഉപയോഗിക്കുക. സാധ്യതാപഠനം നടത്താനുള്ള ഏജൻസിയെ പിന്നീട് നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗോവ, മംഗലാപുരം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ ബന്ധിച്ച് കോസ്റ്റൽ എയർബസ് സർവീസിന് സിയാൽ പദ്ധതി തയാറാക്കിയിരുന്നു.