ഇന്‍ഡിഗോയില്‍ ഒരാള്‍ക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യാം

Posted on: July 18, 2020

കൊച്ചി : കോവിഡ്കാലത്ത് ഓരോ യാത്രക്കാരനും രണ്ട് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരം നല്‍കി വിമാനക്കമ്പനിയായ ഇന്‍ഡിഗോ. വിമാനത്തില്‍ സാമൂഹിക അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യത്തിനാണ് ഇത്. രണ്ടാമത് ബുക്ക് ചെയ്യുന്ന സീറ്റിന് 25 ശതമാനം അധിക ചാര്‍ജ് നല്‍കേണ്ടതായുണ്ട്.

യാത്രക്കാരന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പദ്ധതിയെന്ന് കമ്പനി അവകാശപ്പെട്ടു. ജൂലായ് 24 മുതലുള്ള യാത്രയ്ക്കാണ് ഈ ഓഫര്‍. കമ്പനി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക.

TAGS: IndiGo |