ജിയോ ബി.പി. പ്രവര്‍ത്തനം തുടങ്ങി

Posted on: July 10, 2020

കൊച്ചി : ഇന്ത്യയില്‍ പെട്രോള്‍ പമ്പുകളുടെ ശൃംഖല ഒരുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും യു. കെ.യിലെ ബി.പി. (ബ്രിട്ടീഷ് പെട്രോളിയം)യും സംയുക്ത സംരംഭം രൂപവത്കരിച്ചു. റിലയന്‍സ് ബി.പി. മൊബിലിറ്റി ലിമിറ്റഡ് എന്ന പേരിലുള്ള സംരംഭത്തില്‍ 51 ശതമാനം റിലയന്‍സിനാണ്.

ശേഷിച്ച 49 ശതമാനം ബി.പി.ക്കും. ഇതിനായി അവര്‍ ഏതാണ്ട് 7,000 കോടി രൂപ നല്‍കും. ജിയോ – ബി.പി. എന്ന പേരിലായിരിക്കും പമ്പുകള്‍ പ്രവര്‍ത്തിക്കുക. പ്രട്രോള്‍ പമ്പുകള്‍ക്കു പുറമെ വ്യോമയാന ഇന്ധന വിതരണവും കമ്പനി നടത്തും.