എന്റെ ആരോഗ്യം, എന്റെ പ്രതിജ്ഞയ്ക്ക് അസാധാരണമായ ജനപിന്തുണ

Posted on: December 16, 2014

Aster-DM-My-Health-My-Pledg

ആരോഗ്യകരമായ ജീവിത ബോധവ്തക്കരണത്തിന്‌റെ ഭാഗമായി അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ അവതരിപ്പിച്ച എന്റെ ആരോഗ്യം, എന്റെ പ്രതിജ്ഞ എന്ന പ്രചാരണ പരിപാടിക്ക് അസാധാരണമായ ജനപിന്തുണ. ദുബായ് ഹെൽത്ത് അഥോറിട്ടി ഡയറക്ടർ ജനറൽ ഇഞ്ചിനീയർ ഈസ്സ അൽഹാജ് അൽ മയ്ദൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും താരങ്ങളും പ്രതിജ്ഞയിൽ പങ്കെടുത്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലേറെ പേർ കാമ്പയിന്റെ ഭാഗമായുള്ള ആരോഗ്യ പ്രതിജ്ഞയിൽ പങ്കു കൊണ്ടു. സ്വന്തം ആരോഗ്യത്തിനു വേണ്ടിയുള്ള മുൻകരുതലുകൾ കൊണ്ട് ഊർജസ്വലമായ ജീവിതത്തിനുവേണ്ടി പ്രതിജ്ഞയെടുക്കുന്ന ഈ കാമ്പയിൻ ലോക റെക്കോർഡ് സൃഷ്ടിക്കുമെന്നും അസ്റ്റർ വൃത്തങ്ങൾ അറിയിച്ചു.

ജീവിത ശീലങ്ങളിൽ കൊണ്ടുവരുന്ന ചെറിയ മാറ്റങ്ങൾ പോലും ദീർഘകാലത്തേക്കുള്ള സുരക്ഷിതമായ ആരോഗ്യത്തിനു വേണ്ടിയുള്ള കരുതിവെപ്പായി മാറുമെന്നും, ഗൾഫ് മേഖലയിൽ സമ്പൂർണ ആരോഗ്യ പരിരക്ഷക്കു വേണ്ടിയുള്ള അസ്റ്ററിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഇഞ്ചിനീയർ ഈസ്സ അൽ ഹാജി അൽ മയ്ദൂർ പറഞ്ഞു. കാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞയിൽ പങ്കുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞയിൽ ഈസ്സ അൽ മയ്മൂനിന്റെ സാന്നിധ്യം ഞങ്ങൾക്ക് ആവേശം പകർന്നുവെന്നും ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് വരുംതലമുറയെ പഠിപ്പിക്കാൻ കാമ്പയിൻ ഉപകാരപ്രദമാകുന്നുവെന്നും ഡി.എം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിലുള്ള ഫലപ്രാപ്തിയാണ് ഇത്തരം കാമ്പയിന്റെ ലക്ഷ്യമെന്നും ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ അംബാസഡർ ടി.പി സീതാറാം, ഫിലിപ്പിനോ അംബാസഡർ റുലിഷ്യോ പ്രിൻസിഷ, യു.കെ കോൺസുൽ ജനറൽ എഡ്വേർഡ് ഹോബർട്ട്, ഡി.പി വേൾഡ് വൈസ് ചെയർമാൻ ജമാൽ മാജിദ് ബിൻ തനിയ്യ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ, പാകിസ്താൻ കിക്കറ്റ് ടീം ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖ്, ഷാഹിദ് അഫ്രീദി, സർഫറാസ് അഹമ്മദ്, ഉമർ ഗുൽ, ഉമർ അക്മൽ, അഹമ്മദ് ഷഹ്‌സാദ്, സുഹൈൽ തൻവീർ,

ഇന്ത്യൻ സിനിമാതാരങ്ങളായ അജയ് ദേവ്ഗൺ, ജയറാം, കപിൽ ശർമ, നാനാ പടേക്കർ, അലി അസ്ഗർ, അർബാസ് ഖാൻ തുടങ്ങിയ പ്രമുഖരും ആരോഗ്യപ്രതിജ്ഞയിൽ പങ്കെടുത്തു. www.myhealthmypledge.com സന്ദർശിച്ച് പൊതുജനങ്ങൾക്കും പ്രതിജ്ഞയുടെ ഭാഗമാവാം.